Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 43 Liters Of Liquor

Kottayam

കോ​​ഴി​​ക്കൂ​​ട്ടി​​ൽ ഒ​​ളി​​പ്പി​​ച്ച 43 ലി​​റ്റ​​ർ മ​​ദ്യം പി​​ടി​​കൂ​​ടി

മു​​ക്കൂ​​ട്ടു​​ത​​റ: ചി​​ല്ല​​റ വി​​ൽ​​പ​​ന​​യ്ക്കാ​​യി വി​​വി​​ധ ബി​​വ​​റേ​​ജ് ഷോ​​പ്പു​​ക​​ളി​​ൽ​​നി​​ന്ന് വാ​​ങ്ങി​​വ​​ച്ച 43 ലി​​റ്റ​​ർ മ​​ദ്യം ഒ​​ളി​​പ്പി​​ച്ച​​ത് പ​​റ​​മ്പി​​ലെ കോ​​ഴി​​ക്കൂ​​ട്ടി​​ൽ. വി​​വ​​രം ര​​ഹ​​സ്യ​​മാ​​യി അ​​റി​​ഞ്ഞെ​​ത്തി​​യ എ​​ക്സൈ​​സ് സം​​ഘം കോ​​ഴി​​ക്കൂ​​ട്ടി​​ലെ മ​​ദ്യ​​ശേ​​ഖ​​രം പി​​ടി​​കൂ​​ടി. മ​​ദ്യം വാ​​ങ്ങി വി​​ൽ​​പ്പ​​ന​​യ്ക്ക് സൂ​​ക്ഷി​​ച്ച വീ​​ട്ടു​​ട​​മ​​യെ അ​​റ​​സ്റ്റ് ചെ​​യ്തു.

മു​​ക്കൂ​​ട്ടു​​ത​​റ ചാ​​ത്ത​​ൻ​​ത​​റ​​യി​​ലാ​​ണ് സം​​ഭ​​വം. ചാ​​ത്ത​​ൻ​​ത​​റ ക​​ഴു​​ത്തൂ​​ട്ടു പു​​ര​​യി​​ട​​ത്തി​​ൽ ന​​സീ​​ർ (51) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. എ​​ക്സൈ​​സ് റാ​​ന്നി റേ​​ഞ്ച് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ ആ​​ർ. വി​​ശാ​​ഖി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു റെ​​യ്ഡ്.

അ​​ര ലി​​റ്റ​​ർ മ​​ദ്യ​​ത്തി​​ന് 150 ഉം 200 ​​ഉം രൂ​​പ​​യാ​​ണ് അ​​ധി​​കം വാ​​ങ്ങി വി​​റ്റി​​രു​​ന്ന​​തെ​​ന്നും ഡ്രൈ​​ഡേ ദി​​വ​​സം ഉ​​യ​​ർ​​ന്ന വി​​ല ഈ​​ടാ​​ക്കു​​മെ​​ന്നും എ​​ക്സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു. വീ​​ട്ടി​​ലെ ശു​​ചി​​മു​​റി​​ക്ക് തൊ​​ട്ട​​ടു​​ത്തു​​ള്ള പ​​റ​​മ്പി​​ൽ കോ​​ഴി​​ക​​ൾ ഇ​​ല്ലാ​​ത്ത കോ​​ഴി​​ക്കൂ​​ട്ടി​​ൽ ഒ​​ളി​​പ്പി​​ച്ചു വ​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു മ​​ദ്യ​​ശേ​​ഖ​​രം. പ്ര​​തി​​യെ റാ​​ന്നി കോ​​ട​​തി ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ് ചെ​​യ്തു. അ​​ന​​ധി​​കൃ​​ത മ​​ദ്യ വി​​ൽ​​പ്പ​​ന നാ​​ളു​​ക​​ളാ​​യി മു​​ക്കൂ​​ട്ടു​​ത​​റ, ചാ​​ത്ത​​ൻ​​ത​​റ മേ​​ഖ​​ല​​യി​​ൽ സ​​ജീ​​വ​​മാ​​ണ്. പൊ​​ൻ​​കു​​ന്നം എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ൽ പെ​​ട്ടി​​ക്ക​​ട റെ​​യ്ഡ് ചെ​​യ്ത് മി​​നി ബാ​​ർ പൂ​​ട്ടി​​യി​​ട്ട് അ​​ധി​​കം ദി​​വ​​സ​​മാ​​യി​​ല്ല.

എ​​ക്സൈ​​സ് റാ​​ന്നി റേ​​ഞ്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ വി.​​കെ. സ​​ന്തോ​​ഷ്‌ കു​​മാ​​ർ, ആ​​ർ.​​ആ​​ർ. ര​​ജീ​​ഷ്, വൈ. ​​അ​​നീ​​ഷ്, അ​​തു​​ൽ കൃ​​ഷ്ണ​​ൻ, ജോ​​ബി​​ൻ ജോ​​സ്, കെ. ​​പ്ര​​കാ​​ശ്, എ​​സ്. മ​​ഹേ​​ഷ്‌, കെ.​​സി. നി​​ര​​ഞ്ജ​​ന, കെ. ​​സം​​ഗീ​​ത, നെ​​ഹി​​ല എം. ​​മു​​ഹ​​മ്മ​​ദ്‌ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട ടീം ​​റെ​​യ്ഡി​​ൽ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up